Photo: Twitter@esaoperations
ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ലിയോണാര്‍ഡ് ധൂമകേതു എന്നന്നേക്കുമായി സൗരയൂഥം വിട്ടുപുറത്തേക്കുള്ള യാത്ര ആരംഭിക്കുകയാണ്. ജനുവരി 10-വരെ ആകാശത്ത് പടിഞ്ഞാറുഭാഗത്ത് ദക്ഷിണമീനം നക്ഷത്രസമൂഹത്തിന് സമീപം സൂര്യാസ്തമയം കഴിഞ്ഞ് ബൈനോക്കുലറിലൂടെയോ ടെലിസ്‌കോപ്പിലൂടെയോ ഈ ധൂമകേതുവിനെ കാണാം.
2021 ജനുവരിയില്‍ ഗ്രിഗറി ലിയോണാര്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ അമേരിക്കയിലെ മൗണ്ട് ലെമ്മണ്‍ ഒബ്‌സര്‍വേറ്ററി ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. ഈ മാസം ആദ്യമാണ് ലിയോണാര്‍ഡ് ധൂമകേതു ഭൂമിക്കരികിലൂടെ മറികടന്നു പോയത്.
അടുത്തിടെ ധൂമകേതുവിന്റെ വാലില്‍ അസ്വാഭാവികമായൊരു മാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. വാലിനുള്ളില്‍ വാല്‍ എന്ന പോലെ. ഡിസ് കണക്ഷന്‍ ഇവന്റ് എന്നാണിതിനെ ബഹിരാകാശ ഗവേഷകനായ ടോണി ഫിലിപ്‌സ് വിളിച്ചത്. സൗരക്കാറ്റിന്റെ ഫലമായി വാലിന്റെ ഒരു കഷ്ണം വേര്‍പെട്ടുപോവുന്ന പ്രക്രിയയാണിത്. 2007 ല്‍ സമാനമായൊരു പ്രതിഭാസം നാസ പകര്‍ത്തിയിരുന്നു.

ഇതിനകം ലിയോനാര്‍ഡിന്റെ മനോഹരമായ നിരവധി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ഗവേഷണ വിദ്യാര്‍ഥിയും ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരള അംഗവുമായ ശ്രീരാഗ് എസ്.ജെ. വിതുരയില്‍നിന്ന് ഡിസംബര്‍ 27-ന് ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.
സി/2021 എ1 എന്ന് പേര് നല്‍കിയിരിക്കുന്ന ധൂമകേതു ഭൂമിയോടടുത്ത് സൗരയൂധത്തിന്റെ ആന്തരിക ഭാഗത്തേക്ക് പ്രവേശിക്കുന്നത് ആദ്യമായാണ്. ഇനി ഒരിക്കലും അത് കാണുകയുമില്ല. ജനുവരി മൂന്ന് ആവുമ്പോഴേക്കും ഇത് സൂര്യനോട് ഏറ്റവും അടുത്ത ദൂരപരിധിയിലെത്തും.
Content Highlights: Comet Leonard closest approach to Earth and sun
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..