Chang'e 5 . Photo: AFP
ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി വിക്ഷേപിച്ച ചങ്അ-5 പേടകം ചന്ദ്രനില്‍നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായിയ ചൈന. ശേഖരിച്ച സാമ്പിളുകള്‍ പേടകത്തിനകത്ത് സീല്‍ ചെയ്തുവെന്നും ചാന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) വ്യാഴാഴ്ച അറിയിച്ചു.
ചന്ദ്രനില്‍ 19 മണിക്കൂര്‍ നേരം ചിലവിട്ട പേടകം ഇന്ത്യന്‍ സമയം വൈകീട്ട് 7.30 യോടെയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയാക്കിയത്. കല്ലുകളും മറ്റ് പദാര്‍ത്ഥങ്ങളുമാണ് ശേഖരിച്ചത്. ഇവ പേടകത്തിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ചന്ദ്രോപരിതലത്തിലെ 100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നിന്നായിരുന്നു സാമ്പിള്‍ ശേഖരണം. റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് ചന്ദ്രേപരിതലത്തിലെ പാറ തുരന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ചത്.
ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനിടെ ബാഹ്യാന്തരീക്ഷത്തിന്റെ സ്വാധീനമേല്‍ക്കാത്തവിധം വായുസഞ്ചാരമില്ലാത്ത അറയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
ലാന്റിങ് ക്യാമറ, പനോരമ ക്യാമറ, ലൂണാര്‍ റിഗോലിത് പെനട്രേറ്റിങ് റഡാര്‍, ലൂണാര്‍ മിനറലോജിക്കല്‍ സ്‌പെക്ട്രോമീറ്റര്‍ പോലുള്ള ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് പാറ തുരക്കുന്നതിന് മുമ്പ് സാമ്പിളുകള്‍ ശേഖരിക്കുന്ന സ്ഥലം ലൂണാര്‍ റീഗോലിത് പെനട്രേറ്റിങ് റഡാര്‍ വിശകലനം ചെയ്തിരുന്നു.
ഡിസംബര്‍ 16-17 തീയതികളില്‍ ചാങ്അ-5 ഭൂമിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിവിധ ഘടകങ്ങളെ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടായേക്കാം. മംഗോളിയ മേഖലയില്‍ പേടകത്തെ തിരികെയിറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
Content Highlights: China's Chang'e-5 completes sampling on moon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..