Photo: Steve Brusatte
തെക്കന്‍ ചൈനയിലെ ഗാന്ഷോയിലുള്ള പാറകളില്‍ നിന്ന് ഗവേഷകര്‍ ഒരു മുട്ട കണ്ടെത്തി. വലിയൊരു ദിനോസര്‍ മുട്ട. 6.6 മുതല്‍ 7.2 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ആ മുട്ടയ്ക്കുള്ളില്‍ ഒരു കേടുവരാതെ ഫോസിലായി സംരക്ഷിക്കപ്പെട്ട ദിനോസര്‍ കുഞ്ഞിന്റെ ഭ്രൂണവുമുണ്ടായിരുന്നു.
ബേബി യിങ്ലിയാങ് എന്നാണ് ഈ ഫോസില്‍ ഭ്രൂണത്തിന് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. പല്ലില്ലാത്ത ഒവിറാപ്ടറോസര് എന്ന് വിളിക്കപ്പെടുന്ന തെറോപോഡ് ദിനോസര്‍ വിഭാഗത്തില്‍പ്പെടുന്ന ദിനോസറിന്റെ കുഞ്ഞാണിത്. ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ 14.6 മുതല്‍ 6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രെറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇവറാപ്ടറോസറുകള് ജീവിച്ചിരുന്നത്.
തല താഴേക്കും കാലുകള്‍ ഇരുവശത്തേക്കുമാക്കി ചുരുണ്ട് കിടക്കുവിധത്തിലായിരുന്നു മുട്ടയ്ക്കുള്ളില്‍ ദിനോസര്‍ കുഞ്ഞ്. ഇന്നു കാണുന്ന പക്ഷിമുട്ടകള്ക്കുള്ളില് കുഞ്ഞുങ്ങള്‍ കിടക്കുന്നത് പോലെ തന്നെയാണിത്.
ഞാന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ ഫോസിലുകളിലൊന്നാണ് മുട്ടയ്ക്കുള്ളിലെ ദിനോസര്‍ കുഞ്ഞിന്റേത് എന്ന് എഡിന്‍ബര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റീവ് ബ്രുസാറ്റ് പറഞ്ഞു. ഒരു പക്ഷികുഞ്ഞ് മുട്ടയില്‍ കഴിയുന്നത് പോലെയാണ് ദിനോസര്‍ കുഞ്ഞ് മുട്ടയില്‍ കിടന്നതെന്നും. ഇന്നത്തെ പക്ഷികള്‍ ദിനോസറുകളില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്നുള്ളതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ദിനോസര്‍ ഭ്രൂണങ്ങളുടെ ഫോസില്‍ അത്യപൂര്‍വ്വമാണ്. പലപ്പോഴും പലയിടങ്ങളിലായി മാറിപ്പോയ അസ്ഥികള്‍ മാത്രമാണ് ദിനോസറുകളുടേതായി ലഭിക്കാറ്. ബേബി യിങ്ലിയാങിനെ കണ്ടെത്തിയതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ് പിഎച്ച്ഡി ഗവേഷകനും പ്രബന്ധത്തിന്റെ സഹ രചയിതാവുമായ ഫിയോന്‍ വായ്സം മാ പറഞ്ഞു.
ഐ സയന്‍സില്‍ (iScience) ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയ്ക്കുള്ളില്‍ തലമുതല്‍ വാലറ്റം വരെ 27 സെന്റിമീറ്റര്‍ നീളമുള്ള ദിനോസര്‍ ഭ്രൂണമാണ് ഉള്ളത്. ചൈനയിലെ യിങ്ലിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് ഇപ്പോള്‍ ഇതുള്ളത്.
Content Highlights: Baby Yingliang, a well-preserved dinosaur embryo fossil discovered
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..