വായു മലിനീകരണം പ്രമേഹം പോലുള്ള രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് പുതിയ പഠനം 


അന്തരീക്ഷ മലിനീകരണം ഉയര്ന്ന തോതിലുള്ള സ്ഥലങ്ങളിൽ വസിക്കുന്ന ആളുകൾക്ക്  ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ മാരകമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത   കൂടുതലാണെന്നാണ്  പഠനത്തിൽ ചൂണ്ടികാണിക്കുന്നു.

-

വായു മലിനീകരണം പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് വഴിയൊരുക്കാമെന്ന് ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ സഞ്ജയ് രാജഗോപാലന്‍ കണ്ടെത്തി. ജേണല്‍ ഓഫ് ക്ലിനിക്കല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം ഉയര്ന്ന തോതിലുള്ള സ്ഥലങ്ങളില്‍ വസിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ മാരകമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

പഠനത്തിന് വേണ്ടി ന്യൂഡല്‍ഹിയിലും, ബെയ്ജിങ്ങിലും അനുഭവപ്പെടാറുള്ള അന്തരീക്ഷ മലനീകരണം ഗവേഷകര്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്തു. പിഎം 2.5 എന്ന വായുമലിനീകരണത്തിനിടയാക്കുന്ന സൂക്ഷ്മ കണികാപദാര്‍ത്ഥങ്ങള്‍ അവര്‍ ശേഖരിച്ചു. വാഹനങ്ങളുടെ പുക, ഊര്‍ജോത്പാദനം, ഫോസില്‍ ഇന്ധനങ്ങള്‍ തുടങ്ങി പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമാണ് ഇത്തരം സൂക്ഷ്മ കണികകള്‍ സൃഷ്ടിക്കപ്പെടുന്നത്.

ഈ കണികകള്‍ ഗുരുതര രോഗങ്ങളുടെയും പിന്നിലുള്ള പ്രധാന ഘടകമാണ്. ഹൃദ്രോഗങ്ങള്‍, പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം (Insulin resistance), പോലുള്ളവയിലേക്ക് വായുമലിനീകരണം നയിച്ചേക്കാം.

എലികളെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പരീക്ഷണം നടത്തിയത്. 24 ആഴ്ചകളോളം ഒന്നാം വിഭാഗത്തിലുള്ള എലികള്‍ ശുദ്ധമായ അന്തരീക്ഷത്തിലും, രണ്ടാം വിഭാഗത്തിലെ എലികളെ മലിനമായ അന്തരീക്ഷത്തില്‍ വളര്‍ത്തുകയും മൂന്നാം വിഭാഗത്തിലുള്ള എലികള്‍ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണവുമാണ് നല്‍കിയത്.

നിരീക്ഷണത്തിന് ശേഷം ഗവേഷകര്‍ക്ക് വളരെ ആശ്ചര്യപ്പെടുത്തുന്ന ഫലമാണ് ലഭിച്ചത്. മലിനമായ അന്തരീക്ഷത്തില്‍ വസിച്ച എലികളിലും അമിത കൊഴുപ്പുകളുള്ള ഭക്ഷണം കഴിച്ച എലികളിലും ഇന്‍സുലിന്‍ പ്രതിരോധവും അസ്വാഭാവിക ശരീരപോഷണം എന്നിവ കണ്ടെത്താന്‍ കഴിഞ്ഞു.

അതിനാല്‍ അമിതമായ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ക്കും മലിനമായ അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കും ആരോഗ്യത്തിന് ഒരുപോലയുള്ള ദോഷങ്ങളാണ് സംഭവിക്കുക എന്ന നിഗമനത്തിലേക്കാണ് പഠനം എത്തിച്ചേരുന്നത്.

എന്നാല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നും തിരികെ വരാന്‍ കഴിയും എന്നതാണ് ഒരു നല്ല വാര്‍ത്ത. അന്തരീക്ഷ മലിനീകരണമുള്ള പരിതസ്ഥിതിതിയില്‍ നിന്നും എലികളെ മാറ്റിയപ്പോള്‍. പ്രമേഹം കൂടിയ എലികള്‍ക്ക് ആരോഗ്യം തിരികെ ലഭിക്കുന്നുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

Content highlights;air pollution linked to diabetes development finds study

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented