-
നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു ദിവസം മുൻപ് ചെറിയ ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കാമെന്ന് നാസ പ്രവചനം."2018VP1" എന്ന ഛിന്നഗ്രഹം ഇപ്പോൾ ഭൂമിയുടെ ദിശയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത് എന്നും 0.41 ശതമാനം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് നാസയുടെ നിഗമനം.
2018 ൽ കാലിഫോർണിയയിലെ പലോമർ നിരീക്ഷണാലയത്തിൽ വച്ചാണ് "2018VP1" എന്നഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ ഗുരുതരമായ ആഘാതങ്ങൾ ഉണ്ടാകില്ലെന്നാണ് യുഎസ് ബഹിരാകാശ ഏജൻസിയുടെ അനുമാനം.
കഴിഞ്ഞ ആഴ്ച്ച ഭൂമിയ്ക് സമീപം, ഏകദേശം 2,950 കിലോമീറ്റർ ദൂരത്തൂടെ ഒരു കാറിന്റെ വലുപ്പത്തിലുള്ള മറ്റൊരു ഛിന്നഗ്രഹം കടന്നുപോയിരുന്നു. എന്നാൽ "2020 ക്യു ജി" എന്ന ഈ ഛിന്നഗ്രഹത്തെ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും ഭൂമിയുടെ സഞ്ചാരപഥം വിട്ടതിന് ശേഷം മാത്രമാണ് അറിയാൻ കഴിഞ്ഞതെന്നും നാസ വ്യക്തമാക്കി .
സാധാരണയായി, ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സഞ്ചാരപഥത്തിൽ നിന്ന് വളരെ അകലെയായി, അതായത് ചന്ദ്രപഥത്തിനും അപ്പുറത്തുകൂടെയാണ് കടന്നു പോകാറുള്ളത്.
ഭൂമിയുടെ ഏറ്റവും അടുത്തേക്ക് സഞ്ചരിച്ച് റെക്കോർഡ് സ്ഥാപിച്ച "2020 ക്യു ജി" എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത് ബോംബെ ഐഐടി യിലെ വിദ്യാർത്ഥികളായ കുനാൽ ദേശ്മുഖും കൃതി ശർമയുമാണ്. ഭൂമിക്കു സമീപമുള്ള ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള ഗവേഷണം നടത്തുന്നതിനിടെയാണ് ഈ ഛിന്നഗ്രഹം ഇവരുടെ ശ്രദ്ധയിൽ പെട്ടത്.
Contentent Highlights: A tiny Asteroid may hit Earth a day before US election on Nov 3
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..