ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് ഡൽഹിയിൽ ട്രാക്ടർ മാർച്ച് നടത്തുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. റിപ്പബ്ലിക് ദിനത്തിന് നടത്താനിരിക്കുന്ന സമരത്തിന്റെ 'ട്രെയിലർ' ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘടനകൾ റിപ്പബ്ലിക് ദിനത്തിന് പ്രഖ്യാപിച്ച വലിയതോതിലുള്ള സമരത്തിന്റെ ഭാഗമായാണ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച്.

'ഡൽഹിയുടെ അതിർത്തി മേഖലകളിൽ ഉൾപ്പെടെ ജനുവരി ഏഴിന് ട്രാക്ടർ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 26ന് നടക്കാൻ പോകുന്ന വലിയ പ്രക്ഷോഭത്തിന്റെ ട്രയിലറായിരിക്കും ജനുവരി ഏഴിന് നടക്കുക', യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

കർഷക സംഘടനകളുടെ പ്രക്ഷോഭം രാജ്യവ്യാപകമായി കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ മുതൽ രണ്ടാഴ്ചത്തേക്ക് പ്രതിഷേധിക്കുന്ന കർഷകർ 'ദേശ് ജാഗരൺ അഭിയാൻ' ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 25, 25 തീയതികളിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 'മഹിളാ കിസാൻ ദിവസ്' ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 'ആസാദ് ഹിന്ദ് കിസാൻ' ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

We have decided that on January 7, we will take out tractor march at four borders of Delhi including Eastern and Western peripheral. This will be a trailer for what lies ahead on January 26: Yogendra Yadav, Swaraj India pic.twitter.com/qvFVDyDeOg

— ANI (@ANI) January 5, 2021

Content Highlights:Yogendra Yadav announces tractor protest ahead of Republic Day- trailer to govt on Jan 7