ജനീവ: കസാക്കിസ്താനിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന. പതിനായിരത്തിലധികം കോവിഡ് കേസുകൾ ലാബ് പരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടതായും കഴിഞ്ഞ ആഴ്ച മാത്രം 50,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും 264 പേർ മരിച്ചതായും കസാക്ക് അധികാരികൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പല ന്യുമോണിയ കേസുകളും കോവിഡ് 19 ആകാമെന്നും ശരിയായ രീതിയിൽ രോഗനിർണയം നടത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എക്സ്റേകൾ പരിശോധിച്ച് ന്യുമോണിയ കേസുകൾക്ക് കോവിഡ് 19-മായി സാമ്യമുണ്ടോയെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ച് വരികയാണ്.

കസാക്കിസ്താനിലെ അജ്ഞാത ന്യുമോണിയയെ പറ്റി ചൈനീസ് എംബസി തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം 600-ലേറെ പേരാണ് ഈ അജ്ഞാത ന്യുമോണിയ ബാധിച്ച് മരണമടഞ്ഞത്. കോവിഡിനേക്കാൾ വളരെ ഉയർന്ന മരണനിരക്കാണ് അജ്ഞാത ന്യുമോണിയയ്‌ക്കെന്നും മുന്നറിയിപ്പിൽ ചൈനീസ് എംബസി വ്യക്തമാക്കിയിരുന്നു.

content Highlight: unknown pneumonia in Kazakhstan could be Covid WHO