ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ അധികാരം ദുരുപയോഗം ചെയ്തതിന് അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 2018ൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ജസ്റ്റിസ് ഗോഗോയ് വിരമിച്ചതിനാൽ ഈ പൊതുതാത്‌പര്യ ഹര്‍ജിയുടെ പ്രസക്തിയില്ലാതായെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. നിരവധി കത്തുകൾ അയച്ചിട്ടും സുപ്രീംകോടതി രജിസ്ട്രി തന്റെ ഹർജി പട്ടികയിൽ ലിസ്റ്റ് ചെയ്തില്ലെന്ന് പരാതിക്കാരൻ വാദിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

2019 നവംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജൻ ഗോഗോയ് നിലവിൽ രാജ്യസഭാ എംപിയാണ്.

content highlights:Supreme Court dismisses plea seeking inquiry against former CJI Ranjan Gogoi