പ്രണയദിനത്തിൽ പുറത്തിറങ്ങിയ 'പാതിരാവ്' എന്ന സംഗീത വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. പ്രണയത്തിന്റെ ഭൂതകാലത്തിലൂടെയും വേർപാടിലൂടെയും കടന്നുപോകുന്ന ഗാനം രാത്രിയുടെ പശ്ചാത്തലത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജയദേവൻ ഡി. ആണ് ഗാനത്തിന്റെ സംഗീതം. ഗാനം ആലപിച്ചിരിക്കുന്നത് സംഗീത് ആണ്. സനീഷ് തമ്പാന്റേതാണ് വരികൾ.

അനീഷ് സി. പോളും എബി വർഗീസും ചേർന്നാണ് ഗാനത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ജിതിൻ സണ്ണിയാണ് ക്യാമറ. പ്രണയത്തിന്റെ നല്ല ഓർമകളും തുടർന്നുണ്ടാകുന്ന നഷ്ടപ്പെടലുമെല്ലാം കടന്നുവരുന്ന ഗാനം ഏറെ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങൾ നേടി ഗാനം ശ്രദ്ധനേടുകയാണ്.


Content highlights :malayalam video song based on love and separation