സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേല്പിന്റെയും കഥ പറയുന്ന ചിത്രമാണ് 'ചെക്കൻ.' വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.. ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൺസൂർ അലിയാണ് നിർമ്മാണം .
ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂർണ്ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുക്കിയിരിക്കുന്നത്. വിനോദ് കോവൂർ, അബു സലീം, തെസ്നി ഖാൻ, ഷിഫാന, സലാം കല്പറ്റ എന്നീ നടന്മാർക്കൊപ്പം നാടക കലാകാരന്മാരും ചിത്രത്തിൽ വേഷമിടുന്നു. ജർഷാദ് കൊമ്മേരിയാണ് എഡിറ്റിംഗ്. മണികണ്ഠൻ പെരുമ്പടപ്പ് ആണ് ഗാനങ്ങൾ രചിച്ച് സംഗീതം നിർവഹിച്ചിരിക്കുന്നത്.
Content highlights :malayalam upcoming movie chekkan