രുൺ മൂർത്തി സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ഓപ്പറേഷൻ ജാവ' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. മേയ് 15-ന് സീ കേരളം ടെലിവിഷൻ പ്രീമിയർ ആയും ഒപ്പം സീ5 ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്യും. തിയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ബിനു പപ്പു, ഇർഷാദ്, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിൽ വേഷമിട്ട പ്രധാന അഭിനേതാക്കൾ. ചിത്രം ഒ.ടി.ടി. റിലീസിനായി ഒരുങ്ങുന്നുവെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നടന്ന സൈബർ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. തിയേറ്ററുകളിൽ ചിത്രം 75 ദിവസത്തോളം പ്രദർശിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ചിത്രം പിൻവലിക്കേണ്ടി വന്നത്. ഫെബ്രുവരി 12-നാണ്‌ ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസിന് കാത്തിരിക്കുന്നത്.

Content highlights :malayalam superit movie operation java ott release on may 15 zee keralam and zee5