മാർക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ച് കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിലൊരുക്കിയ 'പ്രിയനൊരാൾ 'മ്യൂസിക്കൽ ആൽബം റിലീസായി. മഞ്ജു വാര്യരുടെയും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെയും എഫ് ബി പേജുകളിലൂടെയാണ് റിലീസായത്.

പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാമാണ് 'പ്രിയനൊരാളി'ൽ പറയുന്നത്. കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി കെ കൃഷ്ണകുമാർ എന്നിവർ അഭിനയിക്കുന്നു. രതീഷ് മംഗലത്താണ് ഛായാഗ്രഹണം. വിമൽകുമാറിന്റേതാണ് എഡിറ്റിംഗ്. മഠം കാർത്തികേയൻ നമ്പൂതിരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കിളിമാനൂർ രാമവർമ്മയാണ്.


Content highlights :malayalam musical album priyanoral released