ടനും സംവിധായകനുമായ രമേഷ് പിഷാരടി നിർമാണരംഗത്തേക്ക്. രമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ് എന്ന പേരിലാണ് നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ്സ്ക്രീനിലും വേദികളിലുമുള്ള മികച്ച കലാസൃഷ്ടികളുടെ നിർമാണമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

വിഷുദിനത്തിലാണ് നിർമാണ കമ്പനി ആരംഭിച്ചുവെന്ന കാര്യം പിഷാരടി ഔദ്യോഗികമായി അറിയിച്ചത്. നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടി 2018-ൽ പഞ്ചവർണത്തത്ത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നുവന്നു. തുടർന്ന് 2019-ൽ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന ചിത്രവും സംവിധാനം ചെയ്തു.

 


Content highlights :malayalam actor and director ramesh pisharody turns in production