കുവൈത്ത് സിറ്റി: ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്രവാസികൾക്കുള്ളആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയനുസരിച്ചു പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാകും.
പ്രവാസി സുരക്ഷാ ഇൻഷുറൻസ് പദ്ധതിഅനുസരിച്ചു പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നതാണ്. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്സൈഭാഗത്തിലൂടെ ഈ പദ്ധതിയിൽ ഓൺലൈനായി ചേരാവുന്നതാണ്.വിശദ വിവരങ്ങൾനോർക്ക റൂട്ട്സ് വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയിൽ വഴിയും ലഭിക്കും.