കേരള ഫിലിം ചേമ്പറിന്റെ പുതിയ പ്രസിഡന്റായി നിർമാതാവ് ജി. സുരേഷ് കുമാറിനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ബി.ആർ. ജേക്കബും സെക്രട്ടറിമാരായി അനിൽ തോമസ്, സജി നന്ത്യാട്ട് എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് സുരേഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

പത്താം തീയതി പുതിയ ഭാരവാഹികൾ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. തീയേറ്ററുകളിൽ സെക്കന്റ് ഷോ അനുവദിക്കണമെന്നും കൂടുതൽ ഇളവുകൾ നൽകണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഇപ്പോൾ ഫിലിം ചേമ്പർ അറിയിക്കുന്നത്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് അടക്കം നിരവധി ചിത്രങ്ങളാണ് സെക്കന്റ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിലീസ് മാറ്റിവെച്ചിരിക്കുന്നത്.
Content highlights :kerala film chamber new president producer g suresh kumar selected