ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിൽ ഇതുവരെ 47,951 പരിശോധനകൾ നടത്തിയതായി ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ) ബുധനാഴ്ച വ്യക്തമാക്കി.

മെഡിക്കൽ റിസർച്ച് കൗൺസിലിന് കീഴിലെ 126 ലാബുകളിലും പ്രത്യേക അനുമതി നൽകിയ 51 സ്വകാര്യ ലാബുകളിലുമാണ്  രോഗികളുടെ സ്രവസാംപിളുകൾ പരിശോധിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ബുധനാഴ്ച വരെ 1637 പേർക്കാണ് ഇന്ത്യയിൽ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 386 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 38 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

content highlightsICMR conducts 47,951 tests for coronavirus till date