സ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലുള്ള ഒരു സ്കൂൾകെട്ടിടത്തിൽനിന്ന് ഭീമാകാരമായ നിശാശലഭത്തെ കണ്ടെത്തി. മൗണ്ട് കോട്ടൺ സ്കൂളിൽ പുതിയ ക്ലാസ്മുറികൾ നിർമിക്കുന്ന തൊഴിലാളികളാണ് ശലഭത്തെ കണ്ടെത്തിയത്. ഒരു എലിയുടെ അത്രയും വലുപ്പം ഉണ്ട് ശലഭത്തിന്. സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജിൽ നിശാശലഭത്തിന്റെ ചിത്രങ്ങൾ അധികൃതർ പങ്കുവെച്ചു. സ്കൂൾ കെട്ടിടം മഴക്കാടുകൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.

കണ്ടെത്തിയ ശലഭം അതിന്റെ ഇനങ്ങളിൽ ഏറ്റവും ഭാരം കൂടിയതും ഏകദേശം 30 ഗ്രാം ഭാരം വഹിക്കുന്നവയുമാണ്. ക്വീൻസ്ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലും ഇത്തരം ഭീമൻ മരപ്പുഴു (Giant wood mouth)ക്കളെ കാണാറുണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഈ ശലഭങ്ങൾ വളരെ അപൂർവമായിട്ടേ പറക്കുകയുള്ളൂ. മനുഷ്യ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ വലിയ രീതിയിൽ കാണപ്പെടാറില്ലാത്ത ഇവ കുറച്ചുദിവസം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ. ഈ ശലഭത്തിന്റെ ചിറകിന് 25 സെന്റീമീറ്റർ വലിപ്പമുണ്ട്.

A giant wood moth found during the build! https://www.abc.net.au/radio/brisbane/programs/breakfast/giant-moth-invasion/13326950

Posted by Mount Cotton State School on Sunday, 2 May 2021

Content highlights : found giant wood moth while constructing classroom in australia