കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ പ്രതിഷേധങ്ങൾ തെരുവ് യുദ്ധമായി മാറി.  യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

പ്രവർത്തകർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. എന്നാൽ ബാരിക്കേഡ് ചാടിക്കയറി അകത്ത് കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാതിരുന്നതോടെ ലാത്തിച്ചാർജ് നടത്തിയാണ് പോലീസ് പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽനിന്ന് ഒഴിപ്പിച്ചത്.

kozhikode

മുൻവിധിയോടെയാണ് പോലീസ് യൂത്ത്ലീഗ് പ്രവർത്തകരെ നേരിട്ടതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു.

കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിന് പിന്നാലെ നടന്ന യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ചും അക്രമാസക്തമായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

content highlights: gold smugglingcase, youth league march