കോഴിക്കോട്: സ്റ്റേറ്റ് കാറും പോലീസ് അകമ്പടിയും എപ്പോഴും ആവശ്യമില്ലാത്തവരാണ് ഞങ്ങളെന്നും ജനങ്ങൾ കൂടെയുണ്ടെന്ന ഉറപ്പുണ്ടെന്നും മന്ത്രി എ.കെ. ബാലൻ. ജലീലിനെ ചോദ്യം ചെയ്തതിൽ എന്താണ് തെറ്റുള്ളത്. സത്യം ജയിക്കുമെന്ന് ജലീൽ തന്നെ പറഞ്ഞു കഴിഞ്ഞെന്നും എ.കെ ബാലൻ പറഞ്ഞു. നാദാപുരത്ത് മോയിൻകുട്ടി വൈദ്യർ സ്മാരക ഉപകേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എന്തും പറയാമെന്ന അവസ്ഥയിലേക്ക് പ്രതിപക്ഷം തരം താഴ്ന്നു. അവർ വായിൽ തോന്നുന്നത് പറയുകയാണ്. ഓരോ ആരോപണം പൊളിയുമ്പോഴും പുതിയതുമായി വരികയാണ്. മന്ത്രിമാരെ വഴി നടത്തില്ലെന്ന് പറയുന്നത് ഞങ്ങൾ സഹിക്കുകയാണെന്നും എ.കെ ബാലൻ പറഞ്ഞു.

പെരിയ കേസിൽ കുറ്റപത്രം തള്ളാതെ സിബിഐ അന്വേഷണം അനുവദിച്ചതിൽ വ്യക്ത കുറവുണ്ട്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കൊണ്ടു തന്നെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകാൻ കഴിയുമെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു

Content Highlights: AK Balan KT Jaleel Youth Strike In Kerala