മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 10,309 പുതിയ കോവിഡ് 19 കേസുകൾ. 334 പേർ മരിച്ചു. ഇന്ന് രോഗമുക്തി നേടിയത് 6,165 പേരാണ്.

സംസ്ഥാനത്ത് 4,68,265 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 3,05,521 പേർ രോഗമുക്തി നേടി. 16,476 പേർ മരിച്ചു. നിലവിൽ 1,45,961 പേരാണ് ചികിത്സയിലുളളത്.

9,43,658 പേർ മഹാരാഷ്ട്രയിൽ വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്. 36,466പേരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

Content Highlights:10309 Covid19 cases, 6,165 discharged & 334 deaths reported in Maharashtra today