Nikkolയെരെവാന്‍: അര്‍മീനിയയുടെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷനേതാവ് നിക്കോള്‍ പഷീനിയാനെ തിരഞ്ഞെടുത്തു. 42-നെതിരേ 59 വോട്ടുകള്‍ക്കാണ് അര്‍മീനിയന്‍ പാര്‍ലമെന്റ് പഷീനിയാനെ തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പഷീനിയാനെ പിന്തുണച്ചു.

അര്‍മീനിയയില്‍ പ്രധാനമന്ത്രി സെര്‍സ് സര്‍ഗ്‌സിയാന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഒഴിവുവന്നത്. സര്‍ഗ്‌സിയാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ നയിച്ചയാളാണ് പഷീനിയാന്‍. അര്‍മീനിയന്‍ പ്രസിഡന്റായി അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍ഗ്‌സിയാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനെതിരേയായിരുന്നു പ്രതിഷേധം. പതിനായിരക്കണക്കിന് പേരാണ് സര്‍ഗ്‌സിയാന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തെരുവിലിറങ്ങിയത്.