വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതർ 2.05 കോടിയും മരണം 7.48 ലക്ഷവും കടന്നു. 1.35 കോടി പേരുടെ രോഗം ഭേദമായി.
ബുധനാഴ്ചയും മൂന്നുലക്ഷത്തോളംപേർക്ക് രോഗം ബാധിച്ചു. യു.എസ്., ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് കൂടുതൽ പുതിയരോഗികൾ. നാലായിരത്തോളമാണ് മരണം. മെക്സിക്കോ, ഇന്ത്യ, റഷ്യ, ഇറാൻ, യു.എസ്., അർജൻറീന, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലാണ് മരണം കൂടുതൽ.