വാഷിങ്ടൺ: ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 1.93 കോടി കടന്നു. 7.18 ലക്ഷം പേർ മരിച്ചു. 1.24 കോടി പേരുടെ രോഗം ഭേദമായി.

വ്യാഴാഴ്ച എൺപതിനായിരത്തിലധികംപേർക്ക് രോഗംബാധിച്ചു. രണ്ടായിരത്തിലധികംപേർ മരിക്കുകയുംചെയ്തു. യു.എസ്., ഇന്ത്യ, റഷ്യ, മെക്സിക്കോ, ഇറാൻ, ഇറാഖ്, യു.കെ., ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധയും മരണവും കൂടുതൽ.