ജനീവ: കോവിഡ് വാക്സിന്റെ രണ്ടുഡോസുകൾക്കുപുറമേ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യസംഘടനയുടെ ആഹ്വാനം. ദരിദ്രരാജ്യങ്ങളിൽ വാക്സിന്റെ കടുത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണിത്. സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തിവെക്കണം. മരുന്നുകമ്പനികൾ സന്പന്നരാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ. തലവൻ പറഞ്ഞു.

Content Highlights: who asks to stop booster doses