haspal
വാഷിങ്ടണ്‍: യു.എസിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായി സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(സി.ഐ.എ.)യുടെ ഡയറക്ടറാവുന്ന ആദ്യ വനിതയാണ് ജിന ഹസ്!പെല്‍. നിലവില്‍ സി.ഐ.എ. ഡെപ്യൂട്ടി ഡയറക്ടറാണ് ഇവര്‍.

1985 മുതല്‍ ഹസ്പെല്‍ സി.ഐ.എ.യുടെ ഭാഗമാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ മികവിന് ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് അവാര്‍ഡ്, ഫെഡറല്‍ സേവനരംഗത്തെ പരമോന്നത പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ റാങ്ക് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹസ്!പെലിന് ലഭിച്ചു.

തായ്!ലന്‍ഡിലുള്ള യു.എസ്. ജയിലില്‍ പാര്‍പ്പിച്ചിരുന്ന തടവുകാരായ അല്‍-ഖ്വയ്ദ ഭീകരരെ ക്രൂരമായി പീഡിപ്പിക്കാന്‍ ഹസ്!പെല്‍ നേതൃത്വം നല്‍കിയെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് 2017-ല്‍ പുറത്തുവിട്ടതോടെ ഹസ്!പെലിനെതിരേ ഒട്ടേറെ ആരോപണങ്ങളുമെത്തിയിരുന്നു. സി.ഐ.എ. ഡെപ്യൂട്ടി ഡയറക്ടറായി ഹസ്!പെലിനെ നിയമിച്ചതും വിവാദമായി.