വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ ദീര്‍ഘകാല സുഹൃത്തും സഹായിയുമായിരുന്ന അബു ഹാനി അല്‍ മസ്രിയടക്കം 11 അല്‍ ഖായിദ ഭീകരര്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച സിറിയയില്‍ ഇദ്‌ലിബിലിലുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഈജിപ്തുകാരനായ മസ്രി അല്‍ ഖായിദയുടെ ആദ്യകാലത്ത് ബിന്‍ ലാദനും അയ്മന്‍ അല്‍ സവാഹിരിക്കുമൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 80-കളില്‍ അഫ്ഗാനിസ്താനില്‍ ഓട്ടേറെ അല്‍ ഖായിദ പരിശീലനക്യാമ്പുകള്‍ തുടങ്ങിയത് മസ്രിയുടെ നേതൃത്വത്തിലാണ്.
 
ഇവിടെനിന്നാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയത്. മസ്രിയടക്കമുള്ളവരെ കൊലപ്പെടുത്തിയ വ്യോമാക്രമണം അല്‍ഖായിദയെ ദുര്‍ബലപ്പെടുത്തുമെന്ന് പെന്റഗണ്‍ വക്താവ് ജെഫ് ഡേവിസ് പറഞ്ഞു.