ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ ബാലിദ്വീപില്‍ അഗ്നിപര്‍വതത്തില്‍നിന്ന് പുക ഉയരാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് 1,22,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

മൗണ്ട് ആങ് അഗ്നിപര്‍വതമാണ് എപ്പോഴും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലുള്ളത്. ഇതിന് 12 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെയാണ് ഒഴിപ്പിച്ചത്. അരലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും അവിടെ തുടരുന്നതായി അധികൃതര്‍ അറിയിച്ചു.

1962-ലും മൗണ്ട് ആങ് പൊട്ടിത്തെറിച്ചിരുന്നു. അന്ന് ആയിരത്തിലേറെപ്പേര്‍ മരിച്ചു. 400-ലധികം അഗ്നിപര്‍വതങ്ങളുണ്ട് ഇന്‍ഡൊനീഷ്യയില്‍. ഇതില്‍ 127 എണ്ണം പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണ്.