മോസ്‌കോ: തീവ്രവാദ ആക്രമണങ്ങളില്‍ ഭീകരരെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കേണ്ടെന്നും കണ്ടാലുടന്‍ വെടിവെച്ചിടണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് റഷ്യന്‍പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ നിര്‍ദേശം.
റഷ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണിത്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്നത് ഭീകരാക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു.