വാഷിങ്ടണ്‍: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് സ്വന്തം വിദേശനയവും ഭീകരസംഘടനകളുമായി ബന്ധവുമുണ്ടെന്ന് യു.എസ്. ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡണ്‍ഫോഡ്. സെനറ്റിലെ വിദേശകാര്യസമിതിയിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐ.എസ്.ഐ., താലിബാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു !ഡണ്‍ഫോഡ്. ഇന്ത്യയും അഫ്ഗാനിസ്താനും പലപ്പോഴും ആവര്‍ത്തിച്ച ഈ ആരോപണം നിഷേധിക്കുകയാണ് പാകിസ്താന്‍.