വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയും തമ്മിലുള്ള പോര് ഇരുരാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി ലെബനീസ് രാഷ്ട്രീയവിദഗ്ധൻ കാമെൽ വാസ്നെ പറഞ്ഞു. ഇറാൻ ആണവക്കരാറിൽനിന്ന് യു.എസ്. പിന്മാറി, ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തിയതോടെ ഇറാന് ഇനി യു.എസിനെ വിശ്വസിക്കാനാവില്ല.
ഇറാന്റെ സാമ്പത്തിക അടിത്തറ അവരുടെ എണ്ണക്കയറ്റുമതിയാണ്. ഇതു സംരക്ഷിക്കാനായി എല്ലാ മാർഗങ്ങളും പരിഗണിക്കുന്ന ഇറാൻ സ്വാഭാവികമായും യുദ്ധത്തിലേക്ക് പോകാനും തയ്യാറാകും. യുദ്ധമുണ്ടായാൽ യു.എസ്. അതിന് വലിയവില നൽകേണ്ടിവരുമെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു -വാസ്നെ പറഞ്ഞു.