വാഷിങ്ടൺ: ഇന്ത്യയ്ക്കുള്ള യാത്രാവിലക്കിൽ യു.എസ്. ഇളവുവരുത്തി. യാത്ര പൂർണമായും വിലക്കുന്ന ലെവൽ നാലിൽനിന്ന് യാത്രക്കാർക്ക് പുനരാലോചന നടത്താമെന്ന ലെവൽ മൂന്നിലേക്കാണ് ഇളവുവരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണവും മരണവും അല്പം കുറഞ്ഞ പശ്ചാത്തലത്തിലാണിത്.