വാഷിങ്ടൺ: മഹാത്മാഗാന്ധിയുടെയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും പൈതൃകം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് യു.എസ്. കോൺഗ്രസിൽ ബിൽ. അഞ്ചുവർഷത്തേക്ക് ഇതിനായി ബജറ്റിൽ 15 കോടി ഡോളർ വകയിരുത്തണമെന്നും ആവശ്യപ്പെടുന്ന ബിൽ പൗരാവകാശപ്രവർത്തകൻകൂടിയായ ജോൺ ലെവിസാണ് ജനപ്രതിനിധിസഭയിൽ കൊണ്ടുവന്നത്.

“ഇന്ത്യയും യു.എസും തമ്മിലുള്ള സൗഹൃദം ശക്തമാക്കണം. ഗാന്ധിജിയും മാർട്ടിൻ ലൂഥർകിങ് ജൂനിയറും ലോകത്തിനുനൽകിയ സംഭാവനകളെ മാനിക്കണം. ഇരുവരുടെയും പൈതൃകം സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ യു.എസ്. അന്താരാഷ്ട്ര വികസന ഏജൻസി(യു.എസ്.എ.ഐ.ഡി.) ഗാന്ധി-കിങ് ഫൗണ്ടേഷൻ എന്ന സംഘടന രൂപവത്കരിക്കണം” -ബില്ലിൽ പറയുന്നു

ഓരോ വർഷവും 30 ലക്ഷം ഡോളറാണ് ഫൗണ്ടേഷന് നൽകേണ്ടത്. ഇന്ത്യ, യു.എസ്. സർക്കാരുകൾ സംയുക്തമായി നേതൃത്വം നൽകുന്ന കൗൺസിലിനാകും ഫൗണ്ടേഷന്റെ ചുമതല. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ബിൽ.

Content Highlights: us congress introduced bill to promote mahathma gandhi legacy