ബെയ്ജിങ്: യു.എസ്. പ്രസിഡൻറ് ജോ ബൈഡനും ചൈനീസ് നയതന്ത്രപ്രതിനിധികളും തമ്മിൽ നടന്ന

ആദ്യ ചർച്ച ‘ഗുണപ്രദ’മായിരുന്നെന്നും എന്നാൽ, സുപ്രധാനവിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണെന്നും ചൈന. ചൈനയിലെ ഉന്നത നയതന്ത്രപ്രതിനിധി യാങ് ജിയേച്ചിയെ ഉദ്ധരിച്ച സിൻഹുവ വാർത്താഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യാവകാശവിഷയങ്ങളും ഭൗമ, രാഷ്ട്രവിഷയങ്ങളും ഇരുരാജ്യങ്ങളും ചർച്ചചെയ്തു. അതേസമയം, ചർച്ച ‘കഠിനവും പ്രത്യക്ഷവു’മായിരുന്നെന്നും ചില വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും യു.എസ്. പ്രതികരിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അലാസ്കയിലായിരുന്നു കൂടിക്കാഴ്ച.

Content Highlights: US China