usഅലക്സാൺഡ്രിയ (യു.എസ്): അഴിമതി, നികുതിവെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ പ്രചാരണമേധാവി പോൾ മാനഫോർട്ടിന് (69) 47 മാസം തടവുശിക്ഷ. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തിലും മാനഫോർട്ടിന്റെ പേരിൽ കേസുണ്ട്.

യുക്രൈനിലെ രാഷ്ട്രീയ കൺസൾട്ടിങ് സ്ഥാപനത്തിൽനിന്ന് ലഭിച്ച ലക്ഷക്കണക്കിന്‌ ഡോളറിന്റെ വരുമാനം മറച്ചുവെച്ചതിൽ മാനഫോർട്ട് കുറ്റക്കാരനാണെന്ന് കഴിഞ്ഞവർഷം കോടതി വിധിച്ചിരുന്നു. യു.എസ്. നീതിന്യായവകുപ്പ് സ്പെഷ്യൽ കൗൺസിൽ റോബർട്ട് മുള്ളർ നിർദേശിച്ചതിനേക്കാൾ കുറഞ്ഞ ശിക്ഷയാണ് മാനഫോർട്ടിന്‌ ലഭിച്ചത്.

മാനഫോർട്ട് ഉൾപ്പെട്ട മറ്റൊരു സാമ്പത്തികതിരിമറി കേസിൽ അടുത്തയാഴ്ച വിധി വരും.