ടലഹസി: യു.എസിലെ ടലഹസി നഗരത്തിൽ യോഗകേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പിന്നാലെ അക്രമി സ്വയം വെടിവെച്ചുമരിച്ചു. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ടലഹസിയിലെ ഷോപ്പിങ് സെന്ററിൽ പ്രവർത്തിക്കുന്ന യോഗ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രിവൈകിയാണ് ആക്രമണമുണ്ടായത്. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗമായ ഡോ. നാൻസി വാൻ വസിം, വിദ്യാർഥിയായ മൗറ ബിൻക്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്കോട്ട് പോൾ ബെർലി എന്ന നാൽപ്പതുകാരനാണ് വെടിവെച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആക്രമണത്തിന് പ്രേരണയെന്തെന്ന് അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.