വാഷിങ്ടൺ: ചൈനയ്ക്കുപുറത്ത് നിക്ഷേപസാധ്യത തേടുന്ന അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ മാതൃകകൾ തയ്യാറാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വാഷിങ്ടണിൽ പറഞ്ഞു.
ചൈനയ്ക്കുപുറത്ത് നിക്ഷേപസാധ്യത തേടുന്നവർ ഇന്ത്യയെ തീർച്ചയായും പരിഗണിക്കും. ലോകത്തെ വിവിധ കമ്പനികളുമായും വ്യാവസായികളുമായും ചർച്ച നടത്തി അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിന് സർക്കാർ പ്രാധാന്യംകൊടുക്കേണ്ടതുണ്ട്. അമേരിക്കൻ, യൂറോപ്യൻ കമ്പനികൾ ചൈനയ്ക്കുപുറത്തേക്ക് വ്യവസായം മാറ്റുന്നതിനായി ആലോചിക്കുകയാണ്. നിലവിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ഇരിപ്പുവശത്തിന്റെ അടിസ്ഥാനത്തിലല്ല സർക്കാരിന്റെ തീരുമാനമെന്നും അവർ പറഞ്ഞു.
അന്താരാഷ്ട്ര നാണ്യനിധിയുടെ വാർഷികയോഗത്തിൽ വ്യവസായികളുമായുള്ള സമ്പർക്കപരിപാടിയിൽ പങ്കെടുത്തശേഷം ഇന്ത്യൻ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
Content Highlights: union minister nirmala sitaraman says will make blueprint for companies who looking beyond china