സോള്‍: ദക്ഷിണകൊറിയ-യു.എസ്. വാര്‍ഷിക സംയുക്ത സൈനികാഭ്യാസത്തിന് ഞായറാഴ്ച തുടക്കമായി. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താനിരിക്കേയാണ് ഒരു മാസം നീളുന്ന സൈനികാഭ്യാസം ആരംഭിച്ചത്.

11,500 യു.എസ്. സൈനികരും 2,90,000 ദക്ഷിണകൊറിയന്‍ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് ദക്ഷിണകൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
 
സാധാരണയായി ഫെബ്രുവരി അവസാനത്തോടെ നടക്കേണ്ട സൈനികാഭ്യാസം ദക്ഷിണകൊറിയയില്‍ ശൈത്യകാല ഒളിമ്പിക്‌സ് നടന്ന സാഹചര്യത്തിലാണ് നീട്ടിവെച്ചത്. ഏപ്രില്‍ എട്ടിന് ഇരുരാജ്യങ്ങളുടെയും നാവികസേനകള്‍ സൈനികാഭ്യാസം നടത്തും. യു.എസ്.എസ്. വാസ്​പ് ഉള്‍പ്പെടെയുള്ള യു.എസ്. യുദ്ധക്കപ്പലുകള്‍ പരിശീലനത്തില്‍ അണിനിരക്കും.