മാലെ: ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് വിദേശ മാധ്യമപ്രവര്‍ത്തകരെ കുടിയേറ്റനിയമം ലംഘിച്ചെന്നാരോപിച്ച് മാലദ്വീപ് പോലീസ് അറസ്റ്റുചെയ്തു. ഇവരോട് രാജ്യംവിടാന്‍ ഉത്തരവിട്ടു.
ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ മണി ശര്‍മ, ബ്രിട്ടീഷുകാരനായ ഇന്ത്യന്‍ വംശജന്‍ ആതിഷ് രവി പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്.
വിനോദസഞ്ചാരത്തിന് അനുവദിക്കുന്ന വിസയില്‍ എത്തിയാണ് ഇവര്‍ മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇത് കുടിയേറ്റനിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.
മാലദ്വീപ് വിടാന്‍ ഉത്തരവിട്ടതല്ലാതെ, മറ്റുനിയമനടപടികളൊന്നും ഇവരുടെ പേരില്‍ എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഒമ്പത് രാഷ്ട്രീയത്തടവുകാരെ കുറ്റവിമുക്തരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദുള്ള യമീന്‍ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടു ജേണലിസ്റ്റുകള്‍ക്ക് ഭീഷണിയുണ്ടായതിന്റെ പേരില്‍ സ്വകാര്യ ചാനലായ രാജ്ജെ ടി.വി. വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. പ്രതിപക്ഷാഭിമുഖ്യമുള്ള ചാനലാണിത്.
മാലദ്വീപിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യ ഇടപെടുന്നതിനെ ചൈന എതിര്‍ക്കുകയാണ്.
മാലദ്വീപ് സ്വയം പ്രതിസന്ധി പരിഹരിക്കട്ടെയെന്നാണ് ചൈനയുടെ നിലപാട്. മാലദ്വീപിന്റെ കാര്യത്തില്‍ എല്ലാരാജ്യങ്ങള്‍ക്കും ക്രിയാത്മക പങ്കുവഹിക്കാനാകുമെന്ന് ഇന്ത്യ പ്രതികരിച്ചു.