ദ നാങ്: രാജ്യത്തെയും ജനങ്ങളെയും ഒറ്റക്കെട്ടായി നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ അത്യന്തം വിജയമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തുറന്ന സമ്പദ്!വ്യവസ്ഥ സ്വീകരിച്ചതോടെ വിസ്മയിപ്പിക്കുന്ന വളര്‍ച്ച കൈവരിച്ചതായും വിയറ്റ്‌നാമില്‍ നടക്കുന്ന അപെക് ഉച്ചകോടിയില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു.