വാഷിങ്ടൺ: അധികാരമൊഴിയുന്നതിനു മുന്നോടിയായി ചൈനയ്ക്കെതിരേ അവസാന നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. വിമാനനിർമാണ കമ്പനിയായ കോമാക്, സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി ഉൾപ്പെെട ഒമ്പതു സ്ഥാപനങ്ങളെയാണ് യു.എസ്. പ്രതിരോധ വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി.

പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾ യു.എസിൽ നിക്ഷേപവിലക്ക് അഭിമുഖീകരിക്കേണ്ടിവരും. ഇതോടെ 2021 നവംബർ 11-നകം കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അമേരിക്കൻ നിക്ഷേപകർ നിർബന്ധിതരാകും.

തെക്കുകിഴക്കൻ രാജ്യങ്ങളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്നതാണ് തീരുമാനമെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ദേശീയസുരക്ഷയുടെ പേരിൽ വിദേശ കമ്പനികളെ തകർക്കാനുള്ള യു.എസ്. നടപടികളുടെ ഭാഗമാണ് നടപടിയെന്ന് ചൈനീസ് വിദേശമന്ത്രാലയം പ്രതികരിച്ചു.