ഡമാസ്‌കസ്: സിറിയയിലെ ഷയ്‌റാത്ത് വ്യോമതാവളത്തില്‍ മിസൈലാക്രമണം നടത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറബ് സാമൂഹികമാധ്യമങ്ങളുടെ ആദരം.
ബഹുമാനം പ്രകടിപ്പിക്കാന്‍ അബു ഇവാന്‍ക (ഇവാന്‍കയുടെ പിതാവ്) എന്നും അബു ഇവാന്‍ക അല്‍ അമേരിക്കി (ഇവാന്‍കയുടെ പിതാവായ അമേരിക്കക്കാരന്‍) എന്നുമൊക്കയാണ് അവ ട്രംപിനെ വിശേഷിപ്പിച്ചത്.
'ഞങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നു' എന്നെഴുതി പരമ്പരാഗത അറബിത്തൊപ്പിവെച്ച ട്രംപിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചു. 'വാക്കുപാലിക്കുന്നവന്‍' എന്നും ട്രംപിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
'ഞങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നു' എന്നെഴുതി പരമ്പരാഗത അറബിത്തൊപ്പിവെച്ച ട്രംപിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചു. 'വാക്കുപാലിക്കുന്നവന്‍' എന്നും ട്രംപിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
'ഒബാമയ്ക്ക് എട്ടുവര്‍ഷംകൊണ്ടു ചെയ്യാന്‍കഴിയാത്തത് താങ്കള്‍ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ചെയ്തു' എന്നും വാഴ്ത്തിയിട്ടുണ്ട്.