വാഷിങ്ടൺ: കോവിഡ് വാക്സിൻ വ്യാപകമായി ഉത്പാദിപ്പിക്കാൻ ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണം അനിവാര്യമാണെന്ന് ബ്രിട്ടിഷ്-സ്വീഡിഷ് മരുന്നുകമ്പനിയായ ആസ്ട്രസെനെകയും യു.എസ്. കമ്പനിയായ നോവവാക്സും അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട രണ്ടു മരുന്നു കമ്പനികളാണിവ.

ലോകത്തെ ഏറ്റവുമധികം അളവിൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് മഹാരാഷ്ട്രയിലെ പുണെയിലുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട്. ആസ്ട്രസെനെകയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നുവികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ നിർമാണപങ്കാളി സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

ലോകത്തെ 145 രാജ്യങ്ങളിൽ സൗജന്യമായി വാക്സിനെത്തിക്കുന്ന കോവാക്സ് പദ്ധതിയിലേക്ക് സെറവുമായി ചേർന്ന് 30 കോടി ഡോസ് വാക്സിൻ നിർമിച്ചുനൽകുമെന്ന് ആസ്ട്രസെനെക പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Tie-up with India’s Serum Institute key to mass production of Covid vaccines, say pharma majors