കാബൂൾ: യു.എസിന്റെ ഗ്വണ്ടനാമോ തടവറയിൽ ആറുകൊല്ലം കഴിഞ്ഞിട്ടുള്ള മുല്ല അബ്ദുൾ ഖയൂം സക്കീറായിരിക്കും താലിബാൻ സർക്കാരിലെ പ്രതിരോധമന്ത്രിയെന്ന് താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. 2001-ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണത്തിനു പിന്നാലെയാണ് യു.എസ്. ഖയൂമിനെ പിടികൂടി തടവിലാക്കുന്നത്. അതേസമയം, അന്താരാഷ്ട്ര ഉപരോധപ്പട്ടികയിലുള്ള ഗുൽ ആഖയാണ് ധനമന്ത്രിയെന്ന് അഫ്ഗാനിസ്താനിലെ പജ്ഹോക് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. സദർ ഇബ്രാഹിം ആണ് താത്കാലിക ആഭ്യന്തരമന്ത്രി.

  • കാണ്ഡഹാർ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ചു. താജികിസ്താനിൽനിന്നുള്ള ആദ്യവിമാനം കാണ്ഡഹാറിൽ ഇറങ്ങി.
  • താലിബാനെ അംഗീകരിക്കണോയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റഷ്യ
  • ഫ്രാൻസ് രക്ഷാപ്രവർത്തനം വെള്ളിയാഴ്ച രാത്രിയോടെ നിർത്തും. 28,000 പേരെ ഒഴിപ്പിക്കാൻ യു.എ.ഇ. ഇതുവരെ സഹായിച്ചു.
  • അഫ്ഗാനിലുടനീളം താലിബാൻ പ്രതിരോധസേന വ്യാപിക്കുകയാണെന്ന് പഞ്ച്ശീർ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിന്റെ പിതൃസഹോദരൻ അഹമ്മദ് വാലി മസൂദ് ബുധനാഴ്ച എ.എഫ്.പി. വാർത്താ ഏജൻസിയോടു പറഞ്ഞു.
  • ഒഴിപ്പിക്കൽ ദൗത്യത്തിനിടെ, യു.എസ്. സൈനികവിമാനത്തിൽ പിറന്ന അഫ്ഗാനി പെൺകുട്ടിക്ക് റീച്ച് എന്ന് പേരു നൽകി.

Content Highlights: Taliban appoint ex-Guantanamo detainee Mullah Abdul Qayyum Zakir as 'Defence Minister'