ഇസ്‌ലാമാബാദ്: പാകിസ്‌താൻ മുൻ പ്രസിഡൻറ് ജനറൽ പർവേസ് മുഷ്റഫിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസിൽ പ്രത്യേകകോടതി ഈമാസം 17-ന് വിധിപറയും. ഗവൺമെന്റ് നിയമിച്ച പുതിയ പ്രോസിക്യൂഷൻ സംഘത്തിന്റെ വാദംകേട്ടതിനുശേഷമായിരിക്കും വിധി.

കേസിൽ വിധിപറയുന്നതിൽനിന്ന് പ്രത്യേകകോടതിെയ നവംബർ 27-ന് വിലക്കിയ ഇസ്‌ലാമാബാദ് ഹൈക്കോടതി പ്രത്യേക പ്രോസിക്യൂഷൻ ടീമിനെ നിയമിക്കണമെന്ന നിർദേശവും നൽകിയിരുന്നു. കേസിൽ പ്രോസിക്യൂട്ടർമാരായി മുൻ നവാസ് ഷെരീഫ് സർക്കാർ നിയമിച്ച അഭിഭാഷകരെ പിരിച്ചുവിട്ടതിനെത്തുടർന്നായിരുന്നു ഇത്.

2013 ഡിസംബറിലാണ് മുഷറഫിന്റെ പേരിലുള്ള രാജ്യദ്രോഹക്കുറ്റത്തിൽ കേസടുത്തത്. 2014 മാർച്ച് 14-ന് കുറ്റംചുമത്തുകയുംചെയ്തു. എന്നാൽ, 2016 മാർച്ചിൽ മുഷറഫ് രാജ്യംവിട്ടു.

Content Highlights: Special court to announce Musharraf treason case verdict on Dec 17