സോൾ: അന്താരാഷ്ട്ര ഉപരോധങ്ങൾ പിൻവലിച്ചാൽ യു.എസുമായി ആണവനിരായുധീകരണ ചർച്ചകൾക്ക്‌ ഉത്തരകൊറിയ തയ്യാറാണെന്ന് ദക്ഷിണകൊറിയ. ലോഹങ്ങളുടെ കയറ്റുമതി, ശുദ്ധീകരിച്ച ഇന്ധനം, ആഡംബരവസ്തുക്കൾ, മറ്റു അവശ്യസാധനങ്ങ‌ൾ തുടങ്ങിയവയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നാണ് ആവശ്യമെന്നും ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണവിഭാഗം വിശദീകരിക്കുന്നു. ഉത്തരകൊറിയയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇരുകൊറിയകളുമായി ഒരുവർഷത്തിലേറെയായി നിർത്തിവെച്ച ആശയവിനിമയം പുനഃസ്ഥാപിച്ചതിനുപിന്നാലെയാണ് വെളിപ്പെടുത്തൽ.

യു.എസ്. ഉപരോധങ്ങൾകാരണം 23 വർഷങ്ങൾക്കിടെയുള്ള ഏറ്റവുംവലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് ഉത്തര കൊറിയ കടന്നുപോകുന്നതെന്നാണ് റിപ്പോർട്ട്. നിർദേശങ്ങൾ ലംഘിച്ച് ആണവപദ്ധതികളുമായി മുന്നോട്ടുപോയതിനാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഉത്തരകൊറിയക്കുനേരെ ഉപരോധമേർപ്പെടുത്തിയത്.

Content Highlights: South korea ready for talks with north korea if america lifts ban