മിര്‍യാങ്: ദക്ഷിണകൊറിയയില്‍ ആസ്​പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 37 പേര്‍ മരിച്ചു. 140 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മിര്‍യാങ്ങിലെ സെജോങ് ആസ്​പത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിലേറെയും പ്രായമേറിയവരാണ്.

അപകടമുണ്ടാകുമ്പോള്‍ ഇരുന്നൂറിലേറെ രോഗികള്‍ ആസ്​പത്രിക്കുള്ളിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. തീ പടര്‍ന്നതോടെയുണ്ടായ കനത്ത പുകയില്‍ ശ്വാസംമുട്ടിയാണ് കൂടുതല്‍പ്പേരും മരിച്ചതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ആസ്​പത്രി ജീവനക്കാരും മരിച്ചവരില്‍ പെടുന്നു.

ആസ്​പത്രിയുടെ ഒന്നാംനില പൂര്‍ണമായി കത്തിനശിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലുമുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയും.