മോസ്കോ: റഷ്യയിലെ പിയറം സർവകലാശാലയിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ വെടിവെപ്പിൽ ആറു പേർമരിച്ചു. 20-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സർവകലാശാലയിലെ വിദ്യാർഥി തന്നെയാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനമായ മോസ്കോയിൽനിന്ന് 1300 കിലോമീറ്റർ അകലെയുള്ള പിയറം സർവകലാശാലയിൽ പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 11-നാണ് സംഭവം. കാമ്പസിലെത്തിയ അക്രമി വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ പോലീസ് പരിക്കുകളോടെ കീഴ്‌പ്പെടുത്തി.

ക്ലാസുകളിലെ മുറികളടച്ചും കസേരകൾ ക്രമീകരിച്ചും അധ്യാപകരും കുട്ടികളും അക്രമത്തിൽനിന്ന്‌ രക്ഷതേടി. മറ്റു ചിലർ പ്രാണരക്ഷാർഥം ജനാല വഴി പുറത്തേക്കുചാടി. സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് റഷ്യയിലെ ഇന്ത്യ നയതന്ത്രകാര്യാലയം അറിയിച്ചു. പ്രാദേശിക അധികൃതരുമായും വിദ്യാർഥി പ്രതിനിധികളുമായും ബന്ധപ്പെടുന്നുണ്ടെന്നും കാര്യാലയം ട്വിറ്ററിലൂെട അറിയിച്ചു.