റിയാദ്: ആഗോളവിപണിയിൽ എണ്ണവില പത്തുവർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിൽ അസംസ്‌കൃത എണ്ണയുത്പാദനം പരമാവധി വർധിപ്പിക്കാൻ സൗദി ഊർജമന്ത്രാലയം അരാംകോ കമ്പനിയോട് ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക കമ്പനിയായ സൗദി അരാംകോ നിലവിൽ ഒരുദിവസം 12 ദശലക്ഷം വീപ്പ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് 13 ദശലക്ഷം വീപ്പ ആയി വർധിപ്പിക്കാനാണ് ഊർജമന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. അടുത്തമാസംമുതൽ തങ്ങളുടെ ഉപഭോക്താക്കൾക്കുവേണ്ടി മൂന്നുലക്ഷം വീപ്പ അധികമായി ഉത്പാദിപ്പിക്കും. ദിവസം 12.3 ദശലക്ഷം ഉത്പാദിപ്പിക്കുമെന്ന് ചൊവ്വാഴ്ച അരാംകോ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ദിവസവും 13 വീപ്പ അസംസ്‌കൃത എണ്ണ ഉത്‌പാദിപ്പിക്കണമെന്ന് സൗദി ഊർജ മന്ത്രാലയത്തിന്റെ നിർദേശം വന്നത്.