ജിദ്ദ: സ്പുട്‌നിക് വാക്സിനെടുത്ത വിനോദസഞ്ചാരികൾക്ക് അടുത്തവർഷം ജനുവരി ഒന്നുമുതൽ സൗദി അറേബ്യ പ്രവേശനം അനുവദിക്കും. രാജ്യത്ത് പ്രവേശിച്ചാൽ 48 മണിക്കൂർ ക്വാറന്റീനിൽ കഴിയണം, കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധനയോടെയാണ് പ്രവേശനം അനുവദിച്ചത്. തീരുമാനം മക്ക, മദീന തീർഥാടകർക്കും ഹജ്ജ്, ഉംറ കർമത്തിൽ പങ്കെടുക്കുന്നവർക്കും സഹായകമാകും.