മോസ്കോ: പ്രതിരോധമേഖലയ്ക്ക് കരുത്തുപകരാൻ റഷ്യയിൽനിന്ന്‌ എസ്-400 മിസൈലുകൾ ഇന്ത്യയിൽ എത്തിത്തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരമുള്ള ആദ്യ യൂണിറ്റിൻറെ വിതരണം ഈവർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് റഷ്യൻ പ്രതിരോധവകുപ്പ് ഡയറക്ടർ ജനറൽ അലക്സാണ്ടർ മിഖീവ് പറഞ്ഞു.

എസ്-400 സംവിധാനത്തിൻറെ ഭാഗങ്ങൾ ഇന്ത്യയിലെത്തിത്തുടങ്ങിയതായി പ്രതിരോധമന്ത്രാലയവൃത്തങ്ങൾ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ അതിർത്തിയിലാണ് ഇവ വിന്യസിക്കുന്നത്. പാകിസ്താനും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സംവിധാനത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചുയൂണിറ്റ് എസ്-400 മിസൈൽ വാങ്ങാൻ 2018 ഒക്ടോബറിലാണ് റഷ്യയുമായി 500 കോടി ഡോളറിന്റെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. 400 കിലോമീറ്റർ പരിധിയിൽ ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ക്രൂസ് മിൈസലുകളും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഉതകുന്നതാണ് സംവിധാനം. തീരുമാനിച്ച സമയത്തിനുമുമ്പ് മിസൈലുകൾ ൈകമാറുമെന്നും ഇന്ത്യൻ വിദഗ്ധർ റഷ്യയിെലത്തി പരിശീലനം പൂർത്തിയാക്കിയതായും റഷ്യൻ അധികൃതർ അറിയിച്ചു. കടൽ, വ്യോമ മാർഗങ്ങളിലൂടെയാകും സംവിധാനത്തിന്റെ ഭാഗങ്ങൾ രാജ്യത്തെത്തിക്കുക. ആദ്യ യൂണിറ്റ് എത്തിയാലുടൻ സംവിധാനം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിക്കും.